വിഷു

വിഷു കേരളീയരുടെ ഉത്സവമാണ്. മലയാളമാസം മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിൽ പ്രവേശിക്കുന്നതിനെ വിഷു സംക്രാന്തി എന്ന് പറയുന്നു. വിഷു, മലയാളിയുടെ പുതുവർഷത്തിന് തുടക്കം കുറിക്കുന്ന സുദിനമാണ്. വർഷം മുഴുവൻ നന്മയും സ്നേഹവും സന്തോഷവും ഐശ്വര്യവും സമൃദ്ധിയും ദൈവാനുഗ്രഹവും നിലനിൽക്കാനായി, ഈ പുലരിയിൽ മലയാളികൾ ആദ്യമായി ദർശിക്കുന്നത് ഐശ്വര്യ സമ്പൂർണ്ണമായ വിഷുക്കണിയാണ്. വിഷുവിനെക്കുറിച്ച് ഓർക്കുമ്പോൾ […]

കേരളം

“ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ” മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അതിപ്രശസ്തമായ ഈ വരികൾ കേരളമനസ്സിനെ തുറന്നുകാട്ടുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ നാടാണ് കേരളം. 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകൃതമായത്. എല്ലാ വർഷവും നവംബർ ഒന്ന് കേരളപ്പിറവിയായി ആഘോഷിക്കുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിൽ 14 ജില്ലകൾ ഉണ്ട്. 1. […]